Wednesday 02 January 2019 05:05 PM IST

‘ആ നിമിഷത്തെ എന്റെ മാനസികാവസ്ഥ എങ്ങനെ പറഞ്ഞു ഫലിപ്പിക്കണമെന്നറിയില്ല’; കുടുംബപ്രേക്ഷകരുടെ ചാരുലത പറയുന്നു

V.G. Nakul

Sub- Editor

c-1

നൃത്തം പഠിപ്പിക്കണമെന്നും അറിയപ്പെടുന്ന നർത്തകിയാക്കണമെന്നുമുള്ള ആഗ്രഹത്തോടെയാണ് മുത്തച്ഛൻ കൊച്ചുമകൾക്ക് ‘ചിലങ്ക’യെന്നു പേരിട്ടത്. കുട്ടിക്കാലത്തു നൃത്തം പഠിച്ചു തുടങ്ങിയെങ്കിലും ചിലങ്ക പിന്നീടാ വഴി പോയില്ല. പകരം അഭിനയത്തിന്റെ വഴി തിരഞ്ഞെടുത്ത് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി.

ചിലങ്ക.എസ്.ദീദുവിനെ മലയാളികൾ തിരിച്ചറിയാൻ ‘ആത്മ സഖി’യിലെ ചാരുലതയെന്നു പറഞ്ഞാൽ മതി. മഴവിൽ മനോരമയിലെ ഈ സൂപ്പർ ഹിറ്റ് സീരിയലും അതിലെ നായികാകഥാപാത്രവും ചിലങ്കയ്ക്ക് നേടിക്കൊടുത്ത ജനപ്രീതി നിസ്സാരമല്ല. ഇപ്പോൾ സീരിയലിനൊപ്പം‘തകർപ്പൻ കോമഡി’യുൾപ്പടെയുള്ള ജനപ്രിയ ടെലിവിഷൻ പരിപാടികളിലും സജീവ സാന്നിധ്യമായ ചിലങ്ക തന്റെ അഭിനയ ജീവിതവും അതിലെ വിശേഷങ്ങളും ‘വനിത ഓൺലൈനു’മായി പങ്കു വയ്ക്കുന്നു.

c-2

‘‘പത്തനംതിട്ടയിലെ കോന്നിയ്ക്കടുത്ത് കുളത്തുമണ്ണാണ് നാട്. വീട്ടിൽ അഭിനയപാരമ്പര്യമുള്ള ആരുമില്ല. ഞാനും ഒട്ടും പ്രതീക്ഷിക്കാതെയാണ് അഭിനയരംഗത്തേക്കു വന്നത്. വീട്ടിൽ വലിയ പിന്തുണയായിരുന്നു. സിനിമയിലാണ് തുടക്കം. അച്ഛന്റെ ബന്ധുവാണ് ഛായാഗ്രാഹകനായ രാജീവ് മാധവൻ. അങ്കിൾ വഴിയാണ് വിനയൻ സാർ സംവിധാനം ചെയ്ത ‘ലിറ്റിൽ സൂപ്പർമാനി’ൽ അവസരം ലഭിച്ചത്. അതു കഴിഞ്ഞ് പഠനവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് എന്റെ ഒരു അഭിമുഖം കണ്ട് പ്രസാദ് നൂറനാട് സാർ മഴവിൽ മനോരമയിലെ ‘മായാമോഹിനി’ എന്ന സീരിയലിലേക്കു വിളിച്ചത്. സിനിമയിൽ നിന്നു പെട്ടെന്നു സീരിയലിലേക്കു പോയാൽ ശരിയാകുമോ എന്നൊന്നും ചിന്തിച്ചില്ല. നല്ല അവസരം വന്നപ്പോൾ ഓകെ പറയുകയായിരുന്നു’’.

എൺപത്തിയഞ്ചിൽ താരമായി ടിക് ടോക് അമ്മാമ്മ; കൊച്ചുമകനുമൊത്ത് തീർക്കുന്നത് ചിരിയുടെ വസന്തം–വിഡിയോ

പാറക്കെട്ടിൽ നിന്നും വീണു; ഗവേഷക വിദ്യാർത്ഥിക്ക് ദാരുണാന്ത്യം–വിഡിയോ

‘ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്, നകുൽ സുഹൃത്ത് മാത്രം’; പ്രണയവാർത്തകൾ നിഷേധിച്ച് സാനിയ

ചെക്കനേയും പെണ്ണിനേയും വഴിയിൽ തടഞ്ഞ് ബസിൽ കയറ്റിവിട്ടു; അതിരുകടന്ന് ഈ ‘അലമ്പാക്കൽ’–വിഡിയോ

c-3

മുപ്പതുകഴിഞ്ഞവരേയും മുട്ടുവേദന പിടികൂടും; കാൽമുട്ടുവേദന വഷളാകാതിരിക്കാൻ അഞ്ച് വ്യായാമങ്ങൾ

സ്വന്തം പേരിൽ തുടക്കം

c-4

ഒരു അന്ധ കഥാപാത്രമായിരുന്നു മായാമോഹിനിയിലെ ചിലങ്ക. ആദ്യ സീരിയലായതിനാൽ കഥാപാത്രത്തിനും എന്റെ പേര് മതിയെന്നു പറഞ്ഞത് പ്രസാദ് സാറാണ്. സീരിയൽ തുടങ്ങി കുറച്ച് എപ്പിസോഡുകൾ കഴിഞ്ഞാണ് നായികയായി എന്റെ കഥാപാത്രം വന്നത്. ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് സിനിമയിലെത്തിയത്. അതു കഴിഞ്ഞ് സി.എയ്ക്ക് ജോയിൻ ചെയ്തപ്പോൾ സീരിയലിലേക്കും വിളി വന്നു. ഇപ്പോൾ അഭിനയവും പഠനവും ഒന്നിച്ചു കൊണ്ടു പോകുന്നു.

തലവര മാറ്റിയ ചാരു

സീരിയലിൽ ശ്രദ്ധിക്കപ്പെട്ടത് മോഹൻ കുപ്ലേരി സംവിധാനം ചെയ്ത്, മഴവിൽ മനോരമയിൽ വന്ന ‘ആത്മസഖി’യിലൂടെയാണ്. അൽപ്പം നെഗറ്റീവ് ഷേഡുള്ള നായികാ കഥാപാത്രമായിരുന്നു ചാരുലത. ‘മായാമോഹിനി’ കഴിഞ്ഞ് ഞാൻ ടി.എ സുരേഷ്ബാബു സാറിന്റെ ‘അമൃതവർഷിണി’ എന്നൊരു സീരിയലിൽ അഭിനയിച്ചു. അതിന്റെ തിരക്കഥാകൃത്തായിരുന്ന സംഗീത മോഹൻ വഴിയാണ് ‘ആത്മസഖി’യിലേക്കു വിളിച്ചത്. ‘ആത്മസഖി’യുടെ തിരക്കഥാകൃത്തും സംഗീത ചേച്ചിയായിരുന്നു. ഇപ്പോൾ നാലാമത്തെ സീരിയലിലാണ് അഭിനയിക്കുന്നത്. സീരിയലിനെക്കാൾ താരപ്രൗഡി കിട്ടുക സിനിമയിലാണെങ്കിലും ഞാനിതു വരെ സിനിമയ്ക്കായി ശ്രമിച്ചിട്ടില്ല. സിനിമയെന്നെ മോഹിപ്പിക്കുന്നില്ല എന്നതാണ് സത്യം. കിട്ടിയാൽ നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കണം എന്നതു മാത്രമാണാഗ്രഹം.

ആ കുഞ്ഞ് വിളിച്ചു, ചാരൂ....

മഴവിൽ മനോരമയിലെ ‘തകർപ്പൻ കോമഡി’യുടെ ചിത്രീകരണത്തിനിടെ മറക്കാനാകാത്ത ഒരനുഭവമുണ്ടായി. പാലക്കാട്ടെ പ്രതിഭാ സ്കൂളിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കാൻ ഭിന്നശേഷിക്കാരായ കുറച്ച് കുട്ടികൾ വന്നിരുന്നു. അതിലൊരു കുട്ടി ‘‘ചാരൂ... ചാരൂ...’’ന്ന് വിളിച്ച് എന്റെയടുത്തേക്കു വന്നു. ആ കുഞ്ഞ് എന്നെ തിരിച്ചറിഞ്ഞല്ലോ എന്നാലോചിച്ച് ഞാന്‍ ശരിക്കും അതിശയിച്ചു. ആകെ ഇമോഷണലായി. കണ്ണൊക്കെ നിറഞ്ഞു. അത്തരം അനുഭവങ്ങളാണ് ഏറ്റവും വലിയ പുരസ്ക്കാരം. ആ നിമിഷത്തെ എന്റെ മാനസികാവസ്ഥ എങ്ങനെ പറഞ്ഞു ഫലിപ്പിക്കണമെന്നെനിക്കറിയില്ല.

ഞാൻ പ്രതികരിച്ചിരിക്കും

ജോലി സംബന്ധമായോ അല്ലാതെയോ എനിക്കിന്നോളം മോശപ്പെട്ട ഒരനുഭവവുമുണ്ടായിട്ടില്ല. ഞാൻ പ്രവർത്തിച്ചിട്ടുള്ളതെല്ലാം നല്ല ടീമിനൊപ്പമാണ്. എന്റെ നേരെ എന്തെങ്കിലും മോശം പ്രതികരണമുണ്ടാകണമെങ്കിൽ ഞാനും അങ്ങനെയായിരിക്കണം. ഞാനങ്ങനെ നിൽക്കുന്ന ആളല്ല. നമ്മൾ പോകുക, ജോലി ചെയ്യുക, പോരുക. അതിനപ്പുറം അനാവശ്യമായ ഒരു ബന്ധവും ആരുമായും സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഞാനൊരാളോട് മോശമായി പെരുമാറിയാൽ മാത്രമേ അയാൾക്കും എന്നോടു മോശമായി പെരുമാറാനുള്ള ധൈര്യമുണ്ടാകൂ. അതല്ല, എന്നോട് മോശമായി പെരുമാറിയാൽ തന്നെ ഞാൻ പ്രതികരിക്കും. അതിനുള്ള ധൈര്യമെനിക്കുണ്ട്.

അച്ഛൻ ദീദുവും അമ്മ ഷൈനിയും അനിയൻ ദേവദേവനുമടങ്ങുന്ന കുടുംബമാണ് തന്റെ ശക്തിയെന്നു ചിലങ്ക പറയുന്നു. പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ല. കഴിയുന്നിടത്തോളം അഭിനയിക്കുക. പഠനം തുടരുകയാണ് എന്നതൊക്കെയാണ് ലക്ഷ്യമെന്നും.