Tuesday 18 December 2018 02:16 PM IST : By സ്വന്തം ലേഖകൻ

‘‘സ്വർഗത്തിൽ നിന്നും വന്ന ഒരു മാലാഖ ഞങ്ങളുടെ ജീവിതത്തെ ഒരു മുത്തശ്ശിക്കഥയാക്കി മാറ്റി’’; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചിത്ര

chitra-new

മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ് ചിത്രയുടെ മകൾ നന്ദനയുടെ അകാല മരണം ഇപ്പോഴും പലർക്കും വിശ്വസിക്കുവാനായിട്ടില്ല.

ഏഴു വർഷം മുൻപ് ജീവിതത്തിൽ നിന്നു വിട പറഞ്ഞുപോയ നന്ദന നീറുന്ന ഒരോർമ്മയായി ഇപ്പോഴും പ്രിയപ്പെട്ടവരെ നൊമ്പരപ്പെടുത്തുന്നു.

ഇപ്പോഴും നന്ദനയുടെ ഓർമ്മയിൽ ജീവിക്കുന്ന മലയാളത്തിന്റെ വാനമ്പാടി, ഇത്തവണയും മറക്കാതെ മകൾക്ക് പിറന്നാൾ ആശംസകൾ നേര്‍ന്നു. ‘‘സ്വർഗത്തിൽ നിന്നും വന്ന ഒരു മാലാഖ ഞങ്ങളുടെ ജീവിതത്തെ ഒരു മുത്തശ്ശിക്കഥയാക്കി മാറ്റി. നീയാണ് ഞങ്ങളുടെ നിധിയും ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യവും. പ്രിയപ്പെട്ട നന്ദനയ്ക്ക് പിറന്നാളാശംസകൾ”.– ചിത്ര തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.

ഏറെനാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002 ലാണ് കെ.എസ് ചിത്ര– വിജയശങ്കർ ദമ്പതികൾക്ക് മകൾ ജനിക്കുന്നത്. എന്നാൽ 2011 ഏപ്രിൽ 11 ന് ദുബായിലെ വില്ലയിലെ നീന്തല്‍ക്കുളത്തില്‍ വീണ് ഒമ്പതു വയസ്സുകാരിയായ നന്ദന വിടപറഞ്ഞു.