Monday 19 October 2020 10:09 AM IST : By സ്വന്തം ലേഖകൻ

വിവാഹ ശേഷം ടൈറ്റിൽ റോളിൽ മിയയുടെ തിരിച്ചു വരവ്! ‘സി.ഐ.ഡി ഷീല’ ഒരുങ്ങുന്നു

cid-sheela

വിവാഹ ശേഷം ടൈറ്റിൽ റോളിൽ സിനിമയിലേക്കു തിരിച്ചു വരവിനൊരുങ്ങി മലയാളത്തിന്റെ പ്രിയനായിക മിയ. സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന സി.ഐ.ഡി ഷീലയാണ് വിവാഹ ശേഷം മിയയുടെതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രം. നവീൻ ജോൺ തിരക്കഥയെഴുതുന്ന ചിത്രം ദിനേശ് കൊല്ലപ്പള്ളി നിർമിക്കുന്നു. എഡിറ്റിങ് മഹേഷ് നാരായണൻ. രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു. പ്രൊഡക്‌ഷൻ കൺട്രോളർ സതീഷ് കാവിൽ കോട്ട.