Wednesday 12 September 2018 03:06 PM IST : By സ്വന്തം ലേഖകൻ

ദബാംഗ് 3 അടുത്ത വർഷം; ഉറപ്പിച്ച് സൽമാൻ

dabang

ഇനി അധികം കാത്തിരിക്കേണ്ട, ദബാംഗ് 3 അടുത്ത വർഷമെന്ന് ആരാധകർക്ക് ഉറപ്പ് നൽകി സൽമാൻ ഖാൻ. എട്ട് വര്‍ഷം മുമ്പാണ് സല്‍മാന്റെ കരിയറിൽ പുതു വെളിച്ചം പകർന്ന് ദബാംഗ് തിയേറ്ററുകളിലെത്തിയത്. ചള്‍ബുള്‍ പാണ്ഡെ എന്ന പൊലീസ് ഉദ്യോഗസ്ഥനായി താരം കസറി.

അഭിനവ് കശ്യപ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് സോനാക്ഷി സിന്‍ഹയുടെ അരങ്ങേറ്റം. ചിത്രം കളക്ഷൻ റെക്കോഡുകൾ തിരുത്തിയെഴുതി മഹാവിജയമായി. ചിത്രത്തിന്റെ രണ്ടാം ഭാഗവും വൻ വിജയമായിരുന്നു. ചിത്രം പുറത്തിറങ്ങിയതിന്റെ എട്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ട്വിറ്ററിൽ എഴുതിയ കുറിപ്പിലാണ് സൽമാൻ മൂന്നാം ഭാഗം വരും എന്ന് ഉറപ്പ് പറയുന്നത്. പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും. രണ്ടാം ഭാഗം സംവിധാനം ചെയ്തത് അര്‍ബ്ബാസ് ഖാന്‍ ആയിരുന്നു.