Monday 24 September 2018 10:28 AM IST : By സ്വന്തം ലേഖകൻ

ചിരിയുടെ പൂരം സൃഷ്ടിക്കാൻ ‘ഡാകിനി’; പ്രതീക്ഷകളെ ഇരട്ടിയാക്കി ട്രെയിലർ

ddd

ചിരി വിരുന്നിന് തിരികൊളുത്തി ‘ഡാകിനി’ യുടെ ട്രെയിലർ. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ ‘ഒറ്റമുറി വെളിച്ച’ത്തിനു ശേഷം രാഹുൽ റിജി നായർ എഴുതി സംവിധാനം ചെയ്യുന്ന ഡാകിനി നായികാ പ്രാധാന്യമുള്ള ഫൺ എന്റർടൈനറാണ്. നാല് സ്ത്രീകളും അവരിടപെടുന്ന ഒരു പ്രശ്നവുമാണ് കഥാഗതിയെ സങ്കീർണ്ണമാക്കുന്നത്. ‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മമാരായി പ്രേക്ഷക ഹൃദയം കീഴടക്കിയ സാവിത്രി ശ്രീധരനും സരസ ബാലുശേരിയ്ക്കുമൊപ്പം പോളി വത്സനും സേതുലക്ഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം ചെമ്പൻ വിനോദ് ജോസ്, സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ്, അലൻസിയർ തുടങ്ങി വൻ താരനിരയും അണിനിരക്കുന്നു. അഭിനേതാക്കളുടെ വേറിട്ട ഗറ്റപ്പാണ് മറ്റൊരു ഹൈലൈറ്റ്. ഉർവശി തിയേറ്റേഴ്സും യൂണിവേഴ്സൽ പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം. ചിത്രം ഉടൻ തിയേറ്ററിലെത്തും.