Tuesday 20 October 2020 05:00 PM IST : By സ്വന്തം ലേഖകൻ

ഏകതയുടെ സന്ദേശം നൃത്തത്തിലൂടെ; ഡാന്‍സ് വെബ് സീരീസുമായി ലോകോത്തര കലാകാരികള്‍

vallathol

ഒത്തൊരുമയുടേയും ഐക്യത്തിന്റേയും മഹത്തായ സന്ദേശം നൃത്തത്തിലൂടെ ലോകത്തിനു പകര്‍ന്നു നല്‍കുകയാണ് ഒരു കൂട്ടംകലാകാരികള്‍. വെബ് സീരീസ് ഡാന്‍സ് ഫോര്‍ യൂണിറ്റി എന്ന പേരിലൊരുങ്ങുന്ന ഈ പരിപാടി സാര്‍വദേശീയ ഐക്യദിനമായ ഒക്ടോബര്‍ 21ന് അരങ്ങിലെത്തും. വള്ളത്തോള്‍ മെമ്മോറിയലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

മോഹിനിയാട്ടം, കഥക്, കുച്ചിപ്പുടി, ഭരത നാട്യം തുടങ്ങി ഭാരതത്തിന്റെ സംസ്‌കാരത്തിന്റെ പരിച്ഛേദങ്ങളായ കലകള്‍ ആസ്വാദകരിലേക്കെത്തും. രാത്രി 7.30ന് ആരംഭിക്കുന്ന വെബിനാര്‍ വനിത ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സോഷ്യല്‍ മീഡിയക്ക് മുമ്പാകെ എത്തുന്നത്. 

ഭാരതീയ കലകളുടെ ഉള്ളറിഞ്ഞ വിദേശികള്‍ ഉള്‍പ്പെടെയുള്ള നര്‍ത്തകരാണ് ഈ സന്ദേശത്തിന്റെ വാഹകരാകുന്നത്. പത്മഭൂഷണ്‍ മല്ലിക സാരാഭായ് (ഭരതനാട്യം), ഉക്രെയ്‌നില്‍ നിന്നുള്ള ലെന ലക്ഷ്മി ഷറ്റോക്കിന (കുച്ചിപ്പുടി), ഫ്രാന്‍സില്‍ നിന്നുള്ള ബ്രിജിറ്റ് (മോഹിനിയാട്ടം), ഫ്രാന്‍സില്‍ നിന്നുള്ള ഇസബെല്‍ അന്ന (കഥക്) എന്നിവരാണ് കലാപ്രകടനങ്ങളുനമായി എത്തുന്നത്. രാം ദാസ് വള്ളത്തോളാണ് പരിപാടിയുടെ പ്രധാന സംഘാടകന്‍.

dance-foir