Thursday 26 May 2022 09:33 AM IST : By സ്വന്തം ലേഖകൻ

സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ‘ഡിയര്‍ ഫ്രണ്ട്’: ട്രെയിലർ എത്തി

dear-friend

ടൊവീനോ തോമസിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത ‘ഡിയര്‍ ഫ്രണ്ട്’ ന്റെ ട്രെയിലർ എത്തി. ദർശന രാജേന്ദ്രന്‍, അര്‍ജുൻ ലാല്‍, ബേസിൽ ജോസഫ് എന്നിവരാണ് താരനിരയിലെ പ്രമുഖർ. ചിത്രം ജൂണ്‍ 10നാണ് റിലീസ്.

അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വര്‍ഗീസ്. ഷൈജു ഖാലിദാണ് ഛായാഗ്രാഹണം. ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്‍മാൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഷറഫു, സുഹാസ്, അര്‍ജുൻലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.