Thursday 12 May 2022 09:42 AM IST : By സ്വന്തം ലേഖകൻ

സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ‘ഡിയര്‍ ഫ്രണ്ട്’: ടീസർ എത്തി

dear-friend

ടൊവീനോ തോമസിനെ നായകനാക്കി നടൻ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ഫ്രണ്ട്’ന്റെ ടീസർ എത്തി. ദർശന രാജേന്ദ്രന്‍, ടൊവിനോ, അര്‍ജുൻ ലാല്‍ എന്നിവരാണ് ടീസറിൽ. ചിത്രം ജൂണ്‍ 10ന് റിലീസ് ചെയ്യും.

ബേസില്‍ ജോസഫും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജസ്റ്റിൻ വര്‍ഗീസാണ് സംഗീത സംവിധാനം. ഷൈജു ഖാലിദാണ് ഛായാഗ്രാഹണം.

ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്‍മാൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഹാപ്പി അവേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റെയും ആഷിഖ് ഉസ്‍മാൻ പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് നിര്‍മാണം. ഷറഫു, സുഹാസ്, അര്‍ജുൻലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.