Saturday 13 April 2019 12:43 PM IST : By സ്വന്തം ലേഖകൻ

ദീപിക പദുകൊൺ അമ്മയാകുന്നു ? വാർത്തകളോട് പ്രതികരിച്ച് താരം രംഗത്ത്

deepika-new

ബോളിവുഡും പ്രേക്ഷക ലോകവും ആഘോഷമാക്കിയ പ്രണയവും വിവാഹവുമായിരുന്നു രൺവീർ സിങ് - ദീപിക പദുകോൺ ദമ്പതികളുടെത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ നവംബറിലായിരുന്നു ആരാധകര്‍ ആഘോഷമാക്കിയ താരവിവാഹം.

എന്നാല്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ തന്നെ, ദീപിക ഗര്‍ഭിണിയാണെന്ന തരത്തിൽ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. എന്നാല്‍ നിരന്തരം പുറത്തുവരുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപിക. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

സംഭവിക്കേണ്ട സമയത്ത് അതു സംഭവിക്കുമെന്നും വിവാഹം കഴിഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ടാണ് ആളുകള്‍ അമ്മയാകുന്നതിന കുറിച്ച് ചോദിക്കുന്നതെന്നും കുട്ടികളുള്ള സുഹൃത്തുക്കള്‍ എന്നോടിതു പറഞ്ഞിട്ടുണ്ടെന്നു ദീപിക പറയുന്നു.

വിവാഹം കഴിഞ്ഞെന്നു കരുതി ഒരിക്കലും സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുതെന്നും ഒരിക്കല്‍ അതു സംഭവിക്കുമെന്നും മാറ്റം മനസുകളില്‍ ഉണ്ടായാല്‍ മാത്രമെ ഇത്തരം ചോദ്യങ്ങള്‍ക്ക് അവസാനമുണ്ടാകു എന്നും ദീപക വ്യക്തമാക്കുന്നു.

ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് ദീപിക ഇപ്പോള്‍ അഭിനയിക്കുന്നത്.