Friday 18 October 2019 03:41 PM IST : By സ്വന്തം ലേഖകൻ

‘റണ്‍വീറിന്റെ ഈ സ്വഭാവഗുണമാണ് അദ്ദേഹത്തോട് അടുപ്പിച്ചത്’! പ്രണയം തോന്നിയതിന്റെ കാരണം വെളിപ്പെടുത്തി ദീപിക

deepika

ബോളിവുഡിന്റെ പ്രിയ താര ദമ്പതികളാണ് രണ്‍വീർ സിങ്ങും ദീപിക പദുകോണും.

ആറുവര്‍ഷതെത്ത പ്രണയത്തിനു ശേഷം കഴിഞ്ഞ നവംബര്‍ 14നാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ഒരുമിച്ച 83 എന്ന ചിത്രത്തിനു വേണ്ടിയാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. ചിത്രത്തില്‍ കപില്‍ ദേവായി റണ്‍വീര്‍ എത്തുമ്പോള്‍ ഭാര്യയുടെ റോളിലാണ് ദീപിക.

ഇപ്പോഴിതാ, ഒരു അഭിമുഖത്തില്‍ റണ്‍വീറിനോട് പ്രണയം തോന്നിയതിനെക്കുറിച്ചും അതിന്റെ കാരണത്തെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ദീപിക. തന്റെ മനസില്‍ എന്താണോ തോന്നുന്നത് അതിനോട് സത്യസന്ധത പുലര്‍ത്തുന്ന വ്യക്തിയാണ് റണ്‍വീർ എന്ന് ദീപിക പറയുന്നു.

മനസില്‍ തോന്നുന്ന വികാരമെന്തായാലും പറയുകയും പ്രകടിപ്പിക്കുകയും ചെയ്യും. അക്കാര്യത്തില്‍ ഒരു അഭിനയവുമില്ല. കരിയറിലും ജീവിതത്തിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. എന്റെ ജീവിതത്തിലും അങ്ങനെയുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം റണ്‍വീര്‍ എന്നോട് ഒരു പോലെയാണ് പെരുമാറിയിട്ടുളളത്. റണ്‍വീറിന്റെ ഈ സ്വഭാവഗുണമാണ് അദ്ദേഹത്തോട് അടുപ്പിച്ചതെന്നും ദീപിക കൂട്ടിചേര്‍ത്തു.