Monday 24 June 2019 12:14 PM IST : By സ്വന്തം ലേഖകൻ

തിരിച്ചറിയൽ രേഖ കാണണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍, ദീപികയുടെ പ്രതികരണം വൈറൽ! വിഡിയോ

deepika-new

വിമാനത്താവളത്തിനുള്ളിൽ വച്ച്, സുരക്ഷാ ഉദ്യോഗസ്ഥന്‍ തിരിച്ചറിയൽ രേഖ ചോദിച്ചപ്പോൾ ബോളിവുഡ് താരം ദീപിക പദുകോണിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

താരം വിമാനത്താവളത്തിനുള്ളിലേക്കു നടന്നു കയറുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ ഓടിയെത്തി ഐഡി കാർഡ് ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ, ‘കാർഡ് കാണണോ’ എന്നു ചോദിച്ച ദീപിക തിരികെ നടന്നെത്തി ബാഗിൽ നിന്നു തിരിച്ചറിയൽ രേഖ എടുത്ത് ഉദ്യോഗസ്ഥനെ കാണിക്കുകയായിരുന്നു. അത് ഉദ്യോഗസ്ഥൻ പരിശോധിച്ച ശേഷമാണ് അവർ വിമാനത്താവളത്തിലേക്കു കയറിയത്.

അച്ഛൻ പ്രകാശ് പദുക്കോണിനൊപ്പം ദീപിക മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം.

വിഡിയോ വൈറലായതോടെ, സെലിബ്രിറ്റികളുടെ പതിവ് ജാഡകളില്ലാതെയുള്ള, താരത്തിന്റെ പെരുമാറ്റം അഭിനന്ദിക്കപ്പെട്ടു. സുരക്ഷാ നടപടികളോട് താരം കാട്ടിയ മര്യാദ പ്രശംസിക്കപ്പെടേണ്ടതാണെന്നും ആരാധകർ പറയുന്നു.