Wednesday 15 May 2019 10:21 AM IST : By സ്വന്തം ലേഖകൻ

‘ഞാനിന്നൊരു പുഷ്അപ് എടുത്തു, സത്യത്തില്‍ വീണു പോയതാണ്’! വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് ദീപിക

deepika-2

ആരോഗ്യ കാര്യങ്ങളിലും വർക്കൗട്ടിലും ദീപിക പദുകോൺ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഫിറ്റ്നസിൽ കാര്യമായ ശ്രദ്ധ ചെലുത്തുന്ന താരം ഇടയ്ക്കിടെ തന്റെ വർക്കൗട്ട് വിഡിയോസും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ചില പുതിയ വർക്കൗട്ട് ചിത്രങ്ങൾ രസകരമായ കുറിപ്പ് സഹിതം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നു.

deepika-1

‘ഞാനിന്നൊരു പുഷ്അപ് എടുത്തു. സത്യത്തില്‍ വീണു പോയതാണ്. അവിടെ നിന്നു കൈകുത്തി എഴുന്നേൽക്കുക പുഷ്അപ് എടുക്കും പോലെയാണല്ലോ’.– ദീപിക കുറിച്ചു. കുറിപ്പിനൊപ്പം വർക്കൗട്ടിനിടയിലെ വിശ്രമവേളകളുടെ വിവിധ ചിത്രങ്ങളും ദീപിക പോസ്റ്റ് ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് ന്യൂയോർക്കിലെ തെരുവുകളിലൂടെ രാത്രി സൈക്കിളോടിച്ച് രസിക്കുന്ന ദീപികയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

ഇപ്പോൾ താൻ നിർമാതാവ് കൂടിയാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ദീപിക. ചിത്രത്തിൽ ആസിഡ് ആക്രമണത്തിനിരയായ, അതിൽ നിന്നു കരുത്തോടെ തിരിച്ചു വരുന്ന പെൺകുട്ടിയുടെ വേഷമാണ് ദീപികയ്ക്ക്. വേറിട്ട ഗെറ്റപ്പിലും വൻ മേക്കോവറിലുമാണ് താരം ഈ ബയോപിക്കിൽ എത്തുക.