Tuesday 20 November 2018 03:08 PM IST : By സ്വന്തം ലേഖകൻ

താരങ്ങൾ ‘മണവാട്ടിയുടെ നാട്ടിൽ’; രൺവീർ സിങ്ങും ദീപിക പദുക്കോണും ബെംഗളൂരുവില്‍: ചിത്രങ്ങൾ കാണാം

r-1

ബോളിവുഡ് താര ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ആദ്യ വെഡ്ഡിങ് റിസപ്ഷന് ബെംഗളൂരുവിലെത്തി. നാളെയാണ് ദീപികയുടെ ജന്മനാട്ടിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായുള്ള വിവാഹവിരുന്ന്.

വൈറ്റ് കളറിലുള്ള വസ്ത്രമണിഞ്ഞാണ് ഇരുവരും എയർപോർട്ടിലെത്തിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള സൽവാറായിരുന്നു ദീപികയുടെ വേഷം. തൂവെള്ള പൈജാമയ്ക്കും കുർത്തയ്ക്കും മുകളിൽ പ്രിന്റുള്ള കോട്ട് അണിഞ്ഞാണ് രൺവീർ എത്തിയത്. ഇന്നു രാവിലെ മുംബൈ എയർപോർട്ടിൽ എത്തിയ താരങ്ങൾ മാധ്യമങ്ങൾക്ക് പ്രത്യേക ഫോട്ടോഷൂട്ടും അനുവദിച്ചു. അതിനു ശേഷമാണ് ബെംഗളൂരുവിലേക്ക് പോയത്.

ബെംഗളൂരുവിലെ വെഡ്ഡിങ് റിസപ്ഷനു ശേഷം മുംബൈയിൽ മറ്റൊരു റിസപ്ഷൻ കൂടി പ്ലാൻ ചെയ്തിട്ടുണ്ട്. നവംബർ 28 ന് മുംബൈ ഗ്രാൻഡ് ഹയാത് ഹോട്ടലിലാണ്വിവാഹ വിരുന്ന്.

1

r-2

2

r-4

3

r-3

4

r-1

5

r-5