Thursday 14 March 2019 03:41 PM IST : By സ്വന്തം ലേഖകൻ

‘എന്നെ മിസ് ചെയ്താൽ ഇവിടെ വന്നോളൂ’! ദീപികയുടെ പ്രതിമ കണ്ട് രൺവീർ പറഞ്ഞതിങ്ങനെ: വിഡിയോ

deepika

ലോകപ്രശസ്ത വ്യക്തിത്വങ്ങളുടെ മെഴുകുപ്രതിമകളാണ് ലണ്ടനിലെ മാഡം റ്റുസാഡ് വാക്സ് മ്യൂസിയത്തിലുള്ളത്. അതിൽ പുതിയ അംഗം ബോളിവുഡ് സുന്ദരി ദീപിക പദുകോണിന്റെ പ്രതിമയാണ്. ജീവൻ തുളുമ്പുന്ന മെഴുകുപ്രതിമകളുടെ അതിശയ ലോകമാണ് മാഡം റ്റുസാഡ് വാക്സ് മ്യൂസിയം.

കുടുംബസമേതം എത്തി ദീപിക തന്റെ പ്രതിമ അനാച്ഛാദനം ചെയ്തതാണ് പുതിയ വിശേഷം. ഭർത്താവ് രൺവീർ സിങ്, മാതാപിതാക്കളായ പ്രകാശ് പദുകോൺ, ഉജ്വല പദുകോൺ എന്നിവര്‍ താരത്തിനൊപ്പം ഉണ്ടായിരുന്നു.

ചടങ്ങിനു ശേഷം പ്രതിമയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യവേ, ‘‘ഇതു കണ്ടിട്ട് എന്തു തോന്നുന്നു’’ എന്നാണ് ദീപിക രൺവീറിനോട് ചോദിച്ചത്. “വീട്ടിലേക്ക് കൊണ്ട് പോയാലോ?” എന്നായിരുന്നു ഇതിന് രൺബീറിന്റെ രസികൻ മറുപടി. രൺവീറിന്റ പുതിയ ചിത്രം ലണ്ടനിലാണ് ഷൂട്ട് ചെയ്യുന്നത്. ആ സമയത്ത് തന്നെ മിസ് ചെയ്യുകയാണെങ്കിൽ ഇവിടെ വന്നാൽ മതിയെന്നും ദീപികയുടെ കമന്റ ് പിന്നാലെ വന്നു.

ദീപിക പദുകോണിന്റെ ഇൻസ്റ്റാഗ്രാമിൽ ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ ആരാധകർക്കായി പങ്കു വച്ചിരുന്നു.

രൺവീറിന്റെ പുതിയ ചിത്രമായ ഗല്ലി ബോയ് വിജയകരമായി പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് ദമ്പതികൾ.