Tuesday 26 July 2022 09:09 AM IST : By സ്വന്തം ലേഖകൻ

‘ദേവദൂതർ പാടി...’ വീണ്ടും വെള്ളിത്തിരയിൽ, വ്യത്യസ്ത ചുവടുകളുമായി ചാക്കോച്ചനും: വിഡിയോ

kunchakko-boban

1985ൽ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌, ഭരതൻ സംവിധാനം ചെയ്ത ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതർ പാടി...’ എന്നാരംഭിക്കുന്ന ഗാനം മലയാളത്തിലെ ക്ലാസിക്ക് ഹിറ്റാണ്. ഇപ്പോഴിതാ, ഒ.എൻ‍.വി. കുറുപ്പ് രചിച്ച്‌, ഔസേപ്പച്ചൻ ഈണം നൽകിയ ആ സൂപ്പർ ഹിറ്റ്‌ ഗാനം വീണ്ടും വെള്ളിത്തിരയിൽ. കുഞ്ചാക്കോ ബോബൻ നായകനായി, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ്‌ കൊട്‌’ എന്ന ചിത്രത്തിലാണ് പാട്ട് വീണ്ടും ഉപയോഗിച്ചിരിക്കുന്നത്. ചാക്കോച്ചന്റെ വേറിട്ട ചുവടുകളാണ് ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ ഹൈലൈറ്റ്.

എസ്.ടി.കെ. ഫ്രെയിംസിന്റെ സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്. ചിത്രം ആഗസ്റ്റ്‌ 12 ന് തിയറ്ററുകളിലെത്തും. തമിഴ് നടി ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.