Thursday 21 March 2019 04:08 PM IST : By സ്വന്തം ലേഖകൻ

രാജയ്ക്കും ലൂസിഫറിനും വേണ്ടി തല്ലു കൂടേണ്ട; ഫാൻ ഫൈറ്റൊഴിവാക്കാൻ ധർമജന്റെ ഒറ്റമൂലി

dharmajan

മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും ഇന്നലെ ആഘോഷത്തിന്റെ ദിനമായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജയുടെ ടീസറും സൂപ്പർസ്റ്റാർ മോഹൻ ലാലിന്റെ ലൂസിഫറിന്റെ ട്രെയിലറും പുറത്തിറങ്ങിയ ദിവസം. ടീസറും ട്രെയിലറും ഒരു ദിവസം തന്നെ എത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഫാൻ യുദ്ധവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഒരേ സമയം രണ്ട് വിഡിയോകളും സോഷ്യൽ ലോകത്ത് തരംഗം തീർക്കുമ്പോള്‍ തങ്ങളുടെ ഇഷ്ട താരങ്ങളോട് എങ്ങനെ ഒരുപോലെ സ്നേഹം പ്രകടിപ്പിക്കാം എന്ന് കാട്ടിത്തന്നിരിക്കുകയാണ് ധർമജൻ.

മധുരരാജയുടെ ടീസറിൽ നിന്ന് മമ്മൂട്ടിയുടെ കൈയ്യുടെ ചിത്രവും ലൂസിഫറിന്റെ ട്രെയിലറിൽ  നിന്ന് മോഹൻ ലാലിന്റെ കാലിന്റെ ചിത്രവും പങ്കുവെച്ചാണ് ധർമജൻ ഇരുതാരങ്ങളോടുമുള്ള ഇഷ്ടം അറിയിച്ചത്.

2010 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുര രാജ. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രാഫി ഒരുക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ നീണ്ട താരനിരയാണ് അണിനിനിരക്കുന്നത്. മഞ്ജു വാര്യറാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍‍, മംമ്ത, നൈല ഉഷ, തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്.