Wednesday 21 August 2019 10:38 AM IST : By സ്വന്തം ലേഖകൻ

‘നിക്കിയോടൊപ്പം നിക്കറിട്ട് ...’! രസികൻ തലക്കെട്ടിൽ തകർപ്പൻ ചിത്രം പങ്കുവച്ച് ധർമജൻ

d

പുത്തൻ തലമുറയിലെ ഹാസ്യതാരങ്ങളില്‍ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ധർമജൻ ബോൾഗാട്ടി. ശ്രദ്ധേയമായ വേഷങ്ങളിലെ ചിരിക്കൂട്ടുമായി ധർമജൻ ആരാധകരുടെ പ്രിയപ്പെട്ട ധർമുവായി.

താരത്തിന്റെ പുതിയ ചിത്രമാണ് ഷൂട്ടിങ് പുരോഗമിക്കുന്ന ധമാക്ക. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേറിട്ട ലുക്കിൽ കലക്കൻ മേക്കോവറിലാണ് താരം. ഹെയർസ്റ്റൈലിൽ ഉൾപ്പടെ വേറിട്ട പരീക്ഷണം നടത്തിയുള്ള ധർമജന്റെ ലുക്ക് ഇതിനോടകം വൈറലാണ്.

ഇപ്പോഴിതാ, ധമാക്കയുടെ ലൊക്കേഷനിൽ, ചിത്രത്തിലെ നായിക നിക്കി ഗൽറാണിക്കൊപ്പം ഇരിക്കുന്ന തന്റെ ഒരു ചിത്രം ധർമജൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നു. ‘നിക്കിയോടൊപ്പം നിക്കറിട്ട് ...’എന്ന രസികൻ ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുൻ ബാലതാരം അരുൺ ആണ് നായകൻ. ധർമജനും നിക്കിയും ഉൾപ്പടെ വൻ താരനിര ചിത്രത്തിന്റെ ഭാഗമാണ്.