Friday 14 May 2021 09:42 AM IST : By സ്വന്തം ലേഖകൻ

എന്റെ ഉറക്കം ഇല്ലാതായിട്ടു രണ്ട് വര്‍ഷം! മകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് രസകരമായ കുറിപ്പുമായി ധ്യാൻ ശ്രീനിവാസൻ

dhyan

മകൾ ആരാധ്യയ്ക്ക് ജൻമദിനാശംസകൾ നേർന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. എന്റെ ഉറക്കം ഇല്ലാതായിട്ടു രണ്ട് വര്‍ഷം. ജന്മദിനാശംസകള്‍ ആരാധ്യ സൂസന്‍ ധ്യാന്‍ എന്നാണ് മകളുടെ ചിത്രങ്ങൾ പങ്കുവച്ച് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉദ്യോഗസ്ഥയും പാലാ സ്വദേശിനിയുമായ അര്‍പ്പിത സെബാസ്റ്റ്യനാണ് ധ്യാനിന്റെ ജീവിത പങ്കാളി. ധ്യാനിന്റെയും അർപ്പിതയുടെയും ആദ്യത്തെ കൺമണിയാണ് ആരാധ്യ.