Monday 16 September 2019 12:34 PM IST : By സ്വന്തം ലേഖകൻ

സഹപ്രവർത്തകന്റെ വിവാഹം! നിറസാന്നിധ്യങ്ങളായി കാവ്യയും ദിലീപും: ചിത്രങ്ങൾ വൈറൽ

d

പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ വിവാഹത്തിന് ആദ്യാവസാനം സജീവ സാന്നിധ്യമായി ദിലീപും ഭാര്യ കാവ്യാ മാധവനും. കഴിഞ്ഞ ദിവസം നടന്ന, ദിലീപിന്റെ പേഴ്സണല്‍ സ്റ്റാഫിലൊരാളായ വെങ്കിട്ട് സുനിലിന്റെ വിവാഹച്ചടങ്ങുകളിൽ ഇവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു ഇരുവരും ചടങ്ങുകളിൽ നിറഞ്ഞു നിന്നത്. ചടങ്ങിനിടെ, ദൂരെ മാറി സംസാരിച്ചിരിക്കുന്ന ഇവര്‍ക്കരികിലേക്ക് നവദമ്പതികള്‍ എത്തുന്നതിന്റെയും അനുഗ്രഹം വാങ്ങിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാണ്.

മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് ദിലീപ് എത്തിയത്. ചുരിദാറായിരുന്നു കാവ്യ മാധവന്റെ വേഷം. വെങ്കിട്ട് സുനിലിനും ഭാര്യയ്ക്കുമൊപ്പമുള്ള താരദമ്പതികളുടെ ചിത്രങ്ങള്‍ ഇതിനകം വൈറലാണ്.

ലാല്‍ ജോസിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിലും കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങിലും ഇരുവരും പങ്കെടുത്തതിന്റെ ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു.