Tuesday 28 January 2020 09:27 AM IST : By സ്വന്തം ലേഖകൻ

നിറചിരിയോടെ കാവ്യ, പുത്തൻ ലുക്കിൽ ദിലീപ്! വിവാഹ വേദിയിൽ തിളങ്ങി താരങ്ങൾ: വിഡിയോ വൈറൽ

dileep

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. വിവാഹ ശേഷം ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്ന പൊതുചടങ്ങുകളുടെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ, ഒരു സുഹൃത്തിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചടങ്ങിലെ ശ്രദ്ധാകേന്ദ്രങ്ങൾ താരദമ്പതികളായിരുന്നു. വേദിയിലെത്തി വധൂവരന്‍മാര്‍ക്ക് ആശംസ അറിയിച്ച്, ഫോട്ടോയ്ക്ക് പോസ് ചെയ്താണ് ദിലീപും കാവ്യയും മടങ്ങിയത്.

തന്റെ പുതിയ ചിത്രം കേശു ഈ വീടിന്റെ നാഥനു വേണ്ടിയുള്ള, തല മുണ്ഡനം ചെയ്ത ലുക്കിലാണ് ദിലീപ് വിവാഹത്തിനെത്തിയത്. വാര്‍ദ്ധക്യത്തിലെത്തിയ കേശു എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്.