Monday 24 February 2020 09:46 AM IST : By സ്വന്തം ലേഖകൻ

നിറചിരിയോടെ ദിലീപ്, ഒപ്പം കാവ്യയും...! ആരാധകർ ആഘോഷമാക്കി പുതിയ ചിത്രം

dileep-new

മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും പൊതുചടങ്ങുകളിൽ കാവ്യ സജീവമായി പങ്കെടുക്കാറുണ്ട്. ദിലീപും കാവ്യയും ഒന്നിച്ച് പങ്കെടുത്ത ചടങ്ങുകളുടെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഇപ്പോഴിതാ, പ്രിയതാരങ്ങൾ ഒന്നിച്ചുള്ള ഒരു തകർപ്പൻ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ‘കേശു ഈ വീടിന്റെ നാഥൻ’ ലുക്കിലാണ് ഫോട്ടോയിൽ ദിലീപ്. നിറ ചിരിയോടെയാണ് ഇരുവരും ചിത്രത്തിൽ പോസ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനകം വൈറൽ ആണ്.

2016 നവംബർ 25നാണ് ഇവർ വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2019 ഒക്ടോബർ 19ന് ഇരുവർക്കും പെൺകുഞ്ഞു പിറന്നു. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര്.