Tuesday 12 March 2019 04:58 PM IST : By സ്വന്തം ലേഖകൻ

ആരാധകരുടെ മനം കവർന്ന് ദിലീപും അനു സിത്താരയും; ’ശുഭരാത്രി’യിലെ ചിത്രങ്ങൾ തരംഗമാവുന്നു!

dileep-anu1

ഒരിടവേളയ്ക്ക് ശേഷം ദിലീപ് കുടുംബനായകനായി എത്തുന്ന ചിത്രമാണ് ’ശുഭരാത്രി’. ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത്  പുരോഗമിക്കുകയാണ്. ഇതിനിടെ ദിലീപും നായിക അനുസിത്താരയും വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രം അണിയറപ്രവർത്തകർ പുറത്തുവിട്ടു.

dileep-anu3

ലാളിത്യ ഭംഗിയിൽ കസവു മുണ്ടും നേര്യതും അണിഞ്ഞു നിൽക്കുന്ന താരങ്ങൾ ആരാധകരുടെ മനം കവർന്നു. ദിലീപിന്റെ ഫെയ്ബുക്കിലൂടെ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി. വ്യാസൻ കെ.പി. സംവിധാനം ചെയ്യുന്ന സിനിമയിൽ സിദ്ദിഖും ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തും.യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

dileep-anu5

പ്രണയം നിരസിച്ചു; വിദ്യാർത്ഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി; വിഡിയോ

‘ചേട്ടന്റെ അടിവസ്ത്രം ചേട്ടൻ തന്നെ അലക്കിക്കോളാം’; ആങ്ങള ചമയുന്ന സ്ത്രീസംരക്ഷരുടെ ഉള്ളിലിരുപ്പ്; സരസമായ കുറിപ്പ്

‘പോക്സോ എന്തെന്ന് അറിഞ്ഞിരുന്നെങ്കിൽ, പേടിച്ചു വിറച്ചുപോകില്ലായിരുന്നു; അനുഭവം; കുറിപ്പ്

നൂറിന്റെ അവസരങ്ങൾ തട്ടിയെടുത്തിട്ടില്ല; അവരുടെ പിണക്കത്തിന് കാരണം ഇതാകാം! ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് പ്രിയ വാര്യർ

നെടുമുടി വേണു, സായ്കുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്, സുധി കോപ്പ,   സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെപിഎസി ലളിത, തെസ്നി ഖാൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. 

പ്രസവശേഷം ശരീരഭാരം 97 കിലോയായി; ആറു മാസം കൊണ്ട് 23 കിലോ കുറച്ച് നടി മീരാ വാസുദേവൻ!

‘ഏറെ നാളുകൾക്കുശേഷം എന്റെ തങ്കത്തിനൊപ്പമൊരു ഡിന്നർ ഡേറ്റ്’; നയൻസിനെ പ്രണയിച്ചു മതിവരാതെ വിഘ്നേഷ്!