Friday 12 April 2019 04:15 PM IST : By സ്വന്തം ലേഖകൻ

‘അല്ലെങ്കിലേ ചീത്തപ്പേരാ, അപ്പോഴാ...’! രസികൻ കമന്റുമായി ദിലീപ്: വിഡിയോ

dileep-

അപ്രതീക്ഷിതമായാണ് സണ്ണി വെയ്ന്റെ വിവാഹ വാർത്ത പ്രേക്ഷകരറിഞ്ഞത്. വിവാഹ ശേഷം, സണ്ണി തന്നെ ഫെയ്സ്ബുക്കിൽ ആരാധകരുമായി ഈ വിശേഷം പങ്കു വയ്ക്കുകയായിരുന്നു. അതേപോലെ, ഒരു സർപ്രൈസ് അതിഥിയായാണ്, ജനപ്രിയ നായകൻ ദിലീപ് സണ്ണിയുടെ വിവാഹ ദിവസം വധൂവരൻമാരെ ആശംസകളറിയിക്കാൻ എത്തിയതും.

മകളുടെ ചോറൂണിനായി ഗുരുവായൂരിലെത്തിയ ദിലീപ് സണ്ണി വെയ്ന്റെ വിവാഹവാര്‍ത്ത കേട്ടറിഞ്ഞ് ആശംസ നേരാന്‍ നേരിട്ടെത്തുകയായിരുന്നു.

ഇതിനിടെ, കൂടി നിന്നവരെ രസിപ്പിച്ചുകൊണ്ട് ദിലീപിന്റെ രസകരമായ ഒരു കമന്റെത്തി. സണ്ണി വെയ്നും ഭാര്യ രഞ്ജിനിക്കും നടുവില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് ദിലീപ് പെട്ടെന്ന് വലതുവശത്തേക്ക് നീങ്ങി സണ്ണിയെ രഞ്ജിനിക്ക് ഒപ്പം നിര്‍ത്തിയത്. മാറി നില്‍ക്കുന്നതിനിടയില്‍ ‘അല്ലെങ്കിലേ ചീത്തപ്പേരാ അപ്പോഴാ’ എന്ന താരത്തിന്റെ കമന്റ ് കൂട്ടച്ചിരി പടര്‍ത്തി.