Friday 27 November 2020 09:10 AM IST : By സ്വന്തം ലേഖകൻ

ചടങ്ങിൽ തിളങ്ങി താരകുടുബം...! നിറ സാന്നിധ്യമായി ദിലീപും മീനാക്ഷിയും കാവ്യയും

dileep

നടനും സംവിധായകനുമായ നാദിർഷയുടെ മൂത്ത മകൾ ആയിഷയുടെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. ബിലാലാണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ നടൻ ദിലീപും കുടുംബവും ആദ്യാവസാനം സജീവ സാന്നിധ്യമായിരുന്നു. ദിലീപ് ഭാര്യ കാവ്യ മാധവൻ മകൾ മീനാക്ഷി എന്നിവർക്കൊപ്പമാണ് ചടങ്ങിനെത്തിയത്.

നാദിർഷയും ദിലീപും അടുത്ത സുഹൃത്തുക്കളാണ്. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരാണ് ആയിഷയും അനിയത്തി ഖദീജയും.

ഇപ്പോൾ ചടങ്ങിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.