Saturday 13 April 2019 10:20 AM IST : By സ്വന്തം ലേഖകൻ

ദിലീപിന് മംമ്തയുടെ ഫ്ളയിങ് കിസ്! സൗഹൃദത്തിന്റെ തെളിമയില്‍ ഒരു നിമിഷം: വിഡിയോ

dileep-new

വിജയ ജോഡികളാണ് ദിലീലും മംമ്ത മോഹൻദാസും. ഇരുവരും ഒന്നിച്ചപ്പോഴൊക്കെ വൻ വിജയങ്ങൾ പിറന്നിട്ടുണ്ട്. മൈ ബോസും ടൂ കൺട്രീസും ഏറ്റവുമൊടുവിൽ കോടതി സമക്ഷം ബാലൻവക്കീൽ വരെ അതിന്റെ ഉദാഹരണങ്ങളാണ്.

സിനിമയ്ക്കു പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇപ്പോഴിതാ കോടതി സമക്ഷം ബാലൻ വക്കീലിന്റെ ഭാഗമായി നടന്ന ഒരു ചടങ്ങിൽ, വേദിയിൽ സംസാരിച്ച ശേഷം ദിലീപിന് ഫ്ളയിങ് കിസ് കൊടുക്കുന്ന മംമ്തയുടെ വിഡിയോയാണ് വൈറലാകുന്നത്. സദസ്സിലിരിക്കുന്ന ദിലീപ് സുഹൃത്തിന്റെ സ്നേഹ പ്രകടനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നതും വിഡിയോയിൽ കാണാം.

സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, ചിത്രത്തിലെ മറ്റൊരു നായികയായ പ്രിയ ആനന്ദ് ഉൾപ്പടെ പ്രമുഖർ ചടങ്ങിനെത്തിയിരുന്നു.

ദിലീപ് ആദ്യമായി വക്കീല്‍ വേഷത്തിലെത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ വിജയമാണ്. ഇപ്പോൾ ശുഭരാത്രി എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.