Wednesday 02 December 2020 09:54 AM IST : By സ്വന്തം ലേഖകൻ

‘വർഷങ്ങൾ പോയതറിയാതെ...’! ആഴത്തിൽ തുടരുന്ന സൗഹൃദം: ചിത്രങ്ങൾ പങ്കുവച്ച് നാദിർഷ

dileep

മലയാള സിനിമയിലും കലാരംഗത്തും തങ്ങളുടെതായ ഇടം അടയാളപ്പെടുത്തിയ താരങ്ങളാണ് ദിലീപും നാദിർഷയും. ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളുമാണ്. രണ്ടു പേരും സിനിമയിലെത്തും മുൻപേ തുടങ്ങിയ സൗഹൃദമാണ് തമ്മിൽ. പതിറ്റാണ്ടുകൾ പിന്നിട്ട് അതിപ്പോഴും ആഴത്തിൽ തന്നെ തുടരുന്നു.

ഇപ്പോഴിതാ, രണ്ടു കാലഘട്ടങ്ങളിലെ തങ്ങൾ ഒന്നിച്ചുള്ള രണ്ടു ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് നാദിർഷ. ഒന്ന് വളരെ പഴയതും മറ്റൊന്ന് കഴിഞ്ഞ ആഴ്ച നാദിർഷയുടെ മൂത്ത മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പകർത്തിയതുമാണ്. ‘വർഷങ്ങൾ പോയതറിയാതെ...’എന്ന കുറിപ്പോടെയാണ് നാദിർഷ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കേശു ഈ വീടിന്റെ നാഥ’നിൽ ദിലീപ് ആണ് നായകൻ.