Monday 18 October 2021 02:39 PM IST : By സ്വന്തം ലേഖകൻ

‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു, സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...’: ചിത്രങ്ങൾ പങ്കുവച്ച് ദിലീപ്

dileep

മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ ദിലീപ്. ആവണംകോട് സരസ്വതി ക്ഷേത്രനടയിലാണ് ദിലീപ്–കാവ്യ മാധവൻ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയും കാവ്യയും ഒപ്പമുണ്ടായിരുന്നു.

‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം’.– ചിത്രങ്ങൾ പങ്കുവച്ച് ദിലീപ് കുറിച്ചു.