Monday 24 September 2018 11:02 AM IST : By സ്വന്തം ലേഖകൻ

‘‘ആവശ്യത്തിന് പണി അല്ലാണ്ട് കിട്ടുന്നുണ്ട്’’; വൈറലായി ദിലീപിന്റെ പ്രസംഗം: വിഡിയോ കാണാം

dileep-3

‘‘ഞാന്‍ ജിമ്മില്‍ പോകാറില്ല. അതുമായി എനിക്ക് ബന്ധമില്ല. പക്ഷേ, മൂന്ന് നാല് ദിവസമായി ഞാനും ജിമ്മില്‍ പോയിത്തുടങ്ങി. രാവിലെ എഴുന്നേറ്റ് വെയിറ്റ് എടുക്കുക, ശരീരത്തിന് പണി കൊടുക്കുക എന്നൊക്കെ പറയുന്നത് .... ആവശ്യത്തിന് പണി അല്ലാണ്ട് കിട്ടുന്നുണ്ട്’’. പറയുന്നത് ദിലീപാണ്. വിദേശ സന്ദര്‍ശത്തിനിടെ അദ്ദേഹം നടത്തിയ നർമ്മത്തിൽ ചാലിച്ച ഈ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഖത്തറിലെ അല്‍ അമാന്‍ ജിംനേഷ്യത്തിന്റെ പത്താമത് കേന്ദ്രം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ദിലീപ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കേൾവിക്കാരെ രസിപ്പിച്ചത്. എന്നാൽ ദിലീപിന്റെ വാക്കുകള്‍ ചിലർക്കുള്ള ട്രോളാണെന്നും അടുത്ത കാലത്ത് താൻ നേരിട്ട പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രസംസത്തിലെ ചില പ്രയോഗങ്ങളെന്നുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.‘‘ഓരോ ആളുകളുടെ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ഓരോരോ അസുഖങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ നമ്മളും സത്യം മനസിലാക്കേണ്ടിയിരിക്കുന്നു. ആരോഗ്യം ശരീരത്തിന് വളരെ ആവശ്യമാണ്.

വ്യായാമത്തിന് വേണ്ടി ദിവസവും ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക. ഇതുപോലുള്ള പ്രസ്ഥാനങ്ങള്‍ നമ്മുടെ അടുത്ത് വരുമ്പോള്‍ അതിന്റെ ഭാഗമാകുക. നമ്മള്‍ വളര്‍ത്തുന്നതാണ് പ്രസ്ഥാനങ്ങളെല്ലാം ദിലീപ് പറഞ്ഞു.ആരാധകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സൗണ്ട് തോമ, ചക്കരമുത്ത് എന്നീ സിനിമകളിലെ തന്റെ കഥാപാത്രത്തെ അനുകരിച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.‘‘ഞാന്‍ പണ്ട് സിക്സ് പാക്കായിരുന്നു. പിന്നെ സിനിമയൊക്കെ കിട്ടിയപ്പോള്‍ പട്ടിണിയൊക്കെ മാറി കുറച്ച് മാംസമൊക്കെ വന്നു’’. ദിലീപേട്ടന്‍ സിക്സ് പാക്ക് ആകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടിക്ക് നിറഞ്ഞ കൈയടിയായിരുന്നു.