Friday 07 September 2018 11:49 AM IST : By സ്വന്തം ലേഖകൻ

ദിലീപും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു; ‘നീതി’യിൽ താരം വക്കീൽ വേഷത്തിൽ

uu

ബി.ഉണ്ണികൃഷ്ണനും ദിലീപും കൈകോർക്കുന്നു. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് നീതി. ബോളിവുഡ് കമ്പനിയായ വയാകോം 18 മൂവീസ് മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യ ചിത്രമായ നീതിയിൽ മംമ്ത മോഹൻദാസും പ്രിയ ആനന്ദുമാണ് നായികമാർ. നിർമ്മാതാക്കളാണ് സിനിമ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ഒരു വക്കീലിന്റെ വേഷത്തിലാകും ചിത്രത്തിൽ ദിലീപ്. രാഹുൽ രാജ് സംഗീതം ഒരുക്കും.

വില്ലനാണ് തിയേറ്ററുകളിലെത്തിയ ഉണ്ണികൃഷ്ണന്റെ മുൻ ചിത്രം. കമ്മാരസംഭവമായിരുന്നു ദിലീപിന്റെ മുൻ റിലീസ്. പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രഫസര്‍ ഡിങ്കനാണ് ദിലീപിന്റെ പുതിയ റിലീസ്. നമിത പ്രമോദ് നായികയാകുന്ന ചിത്രം ത്രീഡിയിലാണ് ഒരുങ്ങുക.