ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റൈഫിൾ ക്ലബ്’. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ ദിലീഷ് പോത്തന്റെ ക്യാരക്ടർ പോസ്റ്റർ ആണ് ശ്രദ്ധ നേടുന്നത്.
പറ്റെ വെട്ടിയ തലമുടിയും ചെവിക്ക് താഴേക്ക് നീട്ടിയിറക്കിയ കൃതാവുമാണ് സെക്രട്ടറി അവറാൻ എന്ന കഥാപാത്രത്തിന്റെ ലുക്ക്. കട്ടക്കലിപ്പിൽ ഇരട്ടക്കുഴൽ തോക്ക് ചൂണ്ടി നിൽക്കുകയാണ് സെക്രട്ടറി.
പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ് തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു. തന്നെയാണ് നിര്‍വഹിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്.