Wednesday 12 September 2018 04:17 PM IST : By സ്വന്തം ലേഖകൻ

വർക്കിംഗ് ക്ലാസ് ഹീറോസുമായി ദിലീഷ് പോത്തനും ശ്യാം പുഷ്കറും; കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി

kumbalangi-night-pooja

ദിലീഷ് പോത്തനും ശ്യാം പുഷ്കറും നിർമ്മാണ രംഗത്തേക്ക് കടക്കുന്ന കുമ്പളങ്ങി നൈറ്റ്സ് ചിത്രീകരണം തുടങ്ങി. ഫഹദ് ഫായിലിന്റെയും നസ്രിയയുടെയും നേതൃത്വത്തിലുള്ള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കറിന്റെയും നേതൃത്വത്തിലുള്ള വർക്കിംഗ് ക്ലാസ് ഹീറോസും ചേർന്നാണ് നിർമ്മാണം.

ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന താരങ്ങൾ. മാത്യു തോമസ് എന്ന പുതുമുഖമാണ് മറ്റൊരു നിർണ്ണായക വേഷത്തിലെത്തുക. ശ്യാം പുഷ്ക്കരന്റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവ്വഹിക്കും. സൈജു ശ്രീധരനാണ് എഡിറ്റർ.