Saturday 03 October 2020 11:30 AM IST : By സ്വന്തം ലേഖകൻ

ജോജിയുമായി ദീലീഷ് പോത്തന്റെ മൂന്നാം വരവ് ; ശ്യാം പുഷ്കരൻ തിരക്കഥയെഴുതുന്ന സിനിമയിൽ ഫഹദ് ഫാസിൽ നായകൻ

joji

ഫഫദ് ഫാസിൽ – ദിലീഷ് പോത്തൻ – ശ്യാം പുഷ്കരൻ കോമ്പോ വീണ്ടും എത്തുന്നു. ‘ജോജി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ ‘മാക്ബെത്ത്’– ൽ നിന്നും പ്രചോനം ഉൾകൊണ്ടാണ് ചെയ്തിരിക്കുന്നത്. ശ്യാം പുഷ്കരന്റെ മൂന്നാമത്തെ സ്വതന്ത്ര തിരക്കഥയായിരിക്കും ഇത്. തൊണ്ടിമുതലും ദൃക്സാക്ഷിയും ഇറങ്ങി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് പുതിയ സിനിമയുമായി ദിലീഷ് പോത്തൻ എത്തുന്നത്. ഭാവനാ സ്റ്റുഡിയോസുമായി ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും വർക്കിങ് ക്ലാസ് ഹീറോയുമാണ് സിനിമ നിർമിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതം നിർവഹിക്കുന്ന സിനിമയിൽ ഷൈജു ഖാലിദാണ് ക്യാമറാമാൻ. 2021ൽ ചിത്രം തിയറ്ററുകളിലെത്തും

Tags:
  • Movies