Saturday 13 October 2018 02:28 PM IST : By സ്വന്തം ലേഖകൻ

‘ചവറ് കൂനയിൽ നിന്ന് മിഥുന്‍ ചക്രബര്‍ത്തിക്ക് കിട്ടിയ മാലാഖ’; ദിഷാനി ചക്രബര്‍ത്തിയും ബോളിവുഡിലേക്ക്

d1

ചവറ് കൂനയിൽ നിന്നാണ് ആ കുഞ്ഞ് മാലാഖയെ മിഥുൻ ചക്രബർത്തിക്ക് കിട്ടിയത്. ബോളിവുഡിന്റെ താരരാജാവ് അവളെ തന്റെ മൂന്നു മക്കളോടൊപ്പം, അവരിലൊരാളായി വളർത്തി. തുല്യമായ സ്നേഹവും കരുലതും പകുത്തു നൽകി. അവൾ ദിഷാനി ചക്രബര്‍ത്തി. സുന്ദരിക്കുട്ടിയായി മാറിയ ദിഷാനിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. തനിക്ക് ബോളിവുഡിന്റെ ഭാഗമാകാനും നടിയാകാനും ആഗ്രഹമുണ്ടെന്ന് കൂടി ദിഷാനി പറഞ്ഞതോടെ ആ ചിത്രങ്ങൾക്ക് പ്രചാരമേറി.

d3

വർഷങ്ങൾക്ക് മുൻപാണ് സംഭവം. ഒരു കുട്ടിയെ ചവറ്റുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന പത്രവാര്‍ത്തയെത്തുടർന്നാണ് മിഥുന്‍ ചക്രബര്‍ത്തി കുട്ടിയെ ദത്തെടുക്കാനുള്ള താത്പര്യവുമായി അധികൃതരെ ബന്ധപ്പെടുന്നത്. നിയമപരമായ ഉടമ്പടികളോടെ ഭാര്യ യോഗിത ബാലിയും മിഥുനും കുട്ടിയെ വീട്ടിലേക്ക് കൊണ്ടു വന്നു. അങ്ങനെ യോഗിത മിഥുൻ ദമ്പതികള്‍, തങ്ങളുടെ മഹാക്ഷയ്, നമഷി, ഉഷ്മയ് എന്നീ മക്കൾക്കൊപ്പം അവരിലൊരാളായി, ദിഷാനിയെന്ന പേരും നൽകി ആ കുട്ടിയെയും വളർത്തി. മൂന്ന് ചേട്ടൻമാരുടെയും പുന്നാരപ്പെങ്ങളാണിപ്പോൾ ദിഷി.

d-2

ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ അഭിനയം പഠിക്കുന്ന ദിഷാനി, ഈയടുത്താണ് തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയത്. ബോളിവുഡിലെ ഒരു മുന്‍നിര സംവിധായകനുമായി ദിഷാനി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.