Friday 30 July 2021 09:37 AM IST : By സ്വന്തം ലേഖകൻ

ശക്തിയോടെയും സൗന്ദര്യത്തോടെയും...ഒരു താമരപ്പൂവു പോലെ: ചിത്രങ്ങൾ പങ്കുവച്ച് ദിവ്യ ഉണ്ണി

divya-unni

മലയാളത്തിന്റെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. നർത്തകി കൂടിയായ ദിവ്യ വിവാഹ ശേഷം വിദേശത്താണ് കുടുംബത്തോടൊപ്പം താമസമെങ്കിലും തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക പതിവാണ്. നൃത്ത രംഗത്തും സജീവമാണ് താരം.

ഇപ്പോഴിതാ, കയ്യിൽ താമരപ്പൂവുമായി നിൽക്കുന്ന തന്റെ ചിത്രങ്ങള്‍ ദിവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് ശ്രദ്ധേയമാകുന്നത്.

‘Let’s try to grow strong and beautiful like the Lotus flower - steady and graceful no matter how muddy the water is’ എന്ന കുറിപ്പോടെയാണ് ഈ മനോഹര ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്.