Friday 31 July 2020 03:31 PM IST : By സ്വന്തം ലേഖകൻ

അണിഞ്ഞൊരുങ്ങിയത് അമ്മയാണെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ഞാനാണ്! മകളോടൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ദിവ്യ ഉണ്ണി

divya-unni

മകളോടൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ദിവ്യ ഉണ്ണി. മനോഹരമായി ചിരിക്കുന്ന ദിവ്യയുടെ മകൾ ഐശ്വര്യയുടെ ചിത്രം സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.

ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം.

ഭരതനാട്യത്തിനുള്ള വേഷത്തിലാണ് ചിത്രങ്ങളിൽ ദിവ്യ. ‘അണിഞ്ഞൊരുങ്ങിയത് അമ്മയാണെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ഞാനാണ്’ എന്ന് മകൾ പറയുന്നതായുള്ള സംഭാഷണമാണ് ദിവ്യ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

അർജുൻ, മീനാക്ഷി എന്നിവരാണ് ദിവ്യയുടെ മറ്റു മക്കൾ.