Thursday 05 December 2019 12:09 PM IST : By സ്വന്തം ലേഖകൻ

ദിവ്യ ഉണ്ണി വീണ്ടും അമ്മയാകുന്നു! വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം

divay

മലയാളത്തിന്റെ താര നായികയായിരുന്ന ദിവ്യ ഉണ്ണി വീണ്ടും അമ്മയാകുന്നു. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന താരം നൃത്തരംഗത്ത് സജീവമാണ്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ദിവ്യ കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

മദർഹുഡ് എന്ന ഹാഷ്ടാഗോടു കൂടിയാണ് താരം ഇൻസ്റ്റഗ്രാമിൽ വളക്കാപ്പ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഭർത്താവിനൊപ്പവും അമ്മയ്ക്കൊപ്പവും മകൾക്കൊപ്പവുമുള്ള ചിത്രങ്ങൾ ഇതിലുണ്ട്.

റോസിൽ ഗോൾഡൻ കസവുള്ള സാരി അണിഞ്ഞാണ് വളക്കാപ്പ് ചടങ്ങിൽ ദിവ്യ പങ്കെടുത്തത്. വലിയ പൊട്ടും കൈനിറയെ കുപ്പി വളകളും ധരിച്ച് നാടൻ ലുക്കിലായിരുന്നു താരം.