Monday 27 January 2020 09:41 AM IST : By സ്വന്തം ലേഖകൻ

‘എന്റെ കുഞ്ഞു രാജകുമാരാ, നിനക്ക് എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളും...’! മകന് പിറന്നാൾ ആശംസകൾ നേർന്ന് ദിവ്യ ഉണ്ണി

divya

മലയാളത്തിന്റെ പ്രിയതാരമാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത്, അമേരിക്കയിൽ സ്ഥിരതാമസമാണെങ്കിലും നൃത്തത്തിലും സോഷ്യൽ മീഡിയയിലും ദിവ്യ സജീവമാണ്. തന്നെയും കുടുംബത്തെയും കുറിച്ചുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. അടുത്തിടെ താൻ മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന സന്തോഷം വളക്കാപ്പ് ചിത്രങ്ങൾക്കൊപ്പം താരം പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ, മകൻ അർജുന് പിറന്നാൾ ആശംസകൾ നേർന്ന് ദിവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ച പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ. മകനോടൊപ്പമുള്ള തന്റെ ചിത്രങ്ങൾ സഹിതമാണ് താരം ആശംസ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. എല്ലാ അനുഗ്രഹവും സന്തോഷവും എന്നും നിനക്കൊപ്പമുണ്ടാവട്ടെ, അര്‍ജുന്‍ എന്നാണ് ദിവ്യ കുറിച്ചിട്ടുള്ളത്. അര്‍ജുന്റെ പതിനൊന്നാമത്തെ പിറന്നാളാണ് ഇത്. അടുത്തിടെയായിരുന്നു താരം മകള്‍ മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷിച്ചത്.