Thursday 09 April 2020 04:09 PM IST : By സ്വന്തം ലേഖകൻ

ദിവ്യ ഉണ്ണിയുടെ ഈ ചിത്രം ഏതു സിനിമയുടെ ലൊക്കേഷനില്‍ നിന്നെന്ന് അറിയാമോ...? വൈറല്‍ പോസ്റ്റ്

divya

ലോക്ക് ഡൗണ്‍ കാലത്ത് കുട്ടിക്കാല ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണിയും. താരം പങ്കുവച്ച, സ്‌കൂള്‍ യൂണീഫോമിലുള്ള ചിത്രം ഇതിനോടകം വൈറല്‍ ആണ്. പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയതാണ് ഇതെന്ന് ഫോട്ടോയ്‌ക്കൊപ്പം ദിവ്യ കുറിച്ചിച്ചുണ്ട്.


വിവാഹത്തോടെ സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്ന, നര്‍ത്തകി കൂടിയായ ദിവ്യ സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുക പതിവാണ്. അടുത്തിടെ താരം മൂന്നാമത്തെ കുഞ്ഞിന് ജന്‍മം നല്‍കി.


ഇപ്പോള്‍ കുടുംബത്തോടൊപ്പം വിദേശത്താണ് താരം താമസം.