Friday 02 July 2021 09:26 AM IST : By സ്വന്തം ലേഖകൻ

‘വെറുതെയല്ല പീഡനം കൂടുന്നത്’! ചിത്രങ്ങൾക്ക് മോശം കമന്റുമായി യുവാവ്: തകർപ്പൻ മറുപടിയുമായി ദിയ കൃഷ്ണ

diya

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയിലെ സജീവസാന്നിധ്യവുമാണ് ദിയ കൃഷ്ണ. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ തന്റെ ചിത്രത്തിനു താഴെ മോശം കമന്റുമായി എത്തിയയാളെ തുറന്നു കാട്ടി പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിയ.

മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ദിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിലൊരു ചിത്രത്തിന് ‘വെറുതെയല്ല പീഡനം കൂടുന്നത്’ എന്നായിരുന്നു ഒരാൾ കമന്റിട്ടത്.

ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ദിയയുടെ മറുപടി.

ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണമെന്നും ഇവളുടെ മാതാപിതാക്കള്‍ ഇവൾക്ക് അവർ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നുവെന്നും അറപ്പുളവാക്കുന്ന പെരുമാറ്റമെന്നും ദിയ കുറിച്ചു.

കമന്റിട്ടയാള്‍ അതു പിന്‍വലിച്ചെന്നും പ്രൊഫൈല്‍ ചിത്രം മാറ്റിയെന്നും താരം കുറിച്ചിരിക്കുന്നു.