Wednesday 20 October 2021 09:26 AM IST : By സ്വന്തം ലേഖകൻ

‘അന്നവൻ ക്യാമറയിലൂടെ എന്നെ നോക്കുകയായിരുന്നു...’: ആദ്യമായി സംസാരിച്ച ദിവസത്തിന്റെ ഓർമ: വൈഷ്ണവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിയ കൃഷ്ണ

diya

സുഹൃത്ത് വൈഷ്ണവിന്റെ ജന്മദിനത്തിന് തമ്മിൽ ആദ്യമായി സംസാരിച്ച ദിവസത്തെ ചിത്രം പോസ്റ്റ് ചെയ്ത് കുറിപ്പുമായി ദിയ കൃഷ്ണ. മാർ ഇവാനിയോസ് കോളേജിൽ ദിയ വൈഷ്ണവിന്റെ ക്‌ളാസിൽ ചേർന്ന ദിവസമായിരുന്നു അത്.

‘ഈ ചിത്രം തികച്ചും യാദൃശ്ചികമായിരുന്നു. ഞങ്ങൾ ആദ്യമായി സംസാരിച്ച ദിവസമായിരുന്നു ഇത്. എനിക്ക് യഥാർത്ഥത്തിൽ തീയതി ഓർമ്മയില്ല, എന്നാൽ വർഷങ്ങൾക്ക് മുമ്പ് 2016 -ൽ ഞാൻ മാർ ഇവാനിയോസ് കോളേജിൽ നിങ്ങളുടെ ക്ലാസ്സിൽ ചേർന്ന ദിവസമായിരുന്നു അത്...’.– ചിത്രത്തിനൊപ്പം ദിയ കുറിച്ചു.

അന്ന് എനിക്ക് അവന്റെ പേര് അറിയില്ല, അവനും എന്റെ പേര് അറിയില്ല. പക്ഷേ, എങ്ങനെയോ എനിക്ക് ഈ ചിത്രം ലഭിച്ചു, എന്നവൻ ക്യാമറയിലൂടെ എന്നെ നോക്കുന്നുണ്ടായിരുന്നുവെന്നും ദിയ കുറിക്കുന്നു.

നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. വൈഷ്ണവും താനും പ്രണയത്തിലാണെന്ന കാര്യം ദിയ അടുത്തിടെ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരുന്നു.