Tuesday 01 June 2021 09:39 AM IST : By സ്വന്തം ലേഖകൻ

ഈ ‘ക്ലബ്ബ്ഹൗസ്’ അക്കൗണ്ടുകൾ ഞങ്ങളുടേതല്ല! വ്യാജൻമാരെ സൂക്ഷിക്കണമെന്ന് പൃഥ്വിയും ദുൽഖറും

clubhouse

സോഷ്യൽ മീഡിയയിലെ പുതിയ തരംഗമാണ് ‘ക്ലബ്ബ്ഹൗസ്’ ആപ്. സാധാരണക്കാരും താരങ്ങളുമടക്കം നിരവധി പേർ ക്ലബ്ഹൗസിൽ അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞു. ഒപ്പം സെലബ്രിറ്റികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ തുടങ്ങുന്ന വിരുതന്മാരും സജീവമായിക്കഴിഞ്ഞു.

ഇപ്പോഴിതാ, തങ്ങളുടെ പേരിൽ ക്ലബ്ഹൗസിൽ പ്രചരിക്കുന്ന ചില വ്യാജ അക്കൗണ്ടുകൾ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് യുവതാരം ദുൽഖർ സൽമാനും പൃഥ്വിരാജും. ഇരുവർക്കും ക്ലബ്‍‌ഹൗസിൽ അക്കൗണ്ട് ഇല്ലെന്നും ഇതെല്ലാം വ്യാജ അക്കൗണ്ടുകളാണെന്നുമാണ് ദുൽഖറും പൃഥ്വിയും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.