Thursday 29 July 2021 10:04 AM IST : By സ്വന്തം ലേഖകൻ

പിറന്നാള്‍ കേക്ക് മുറിക്കുന്ന ദുൽഖർ, ഫൊട്ടോഗ്രഫറായി മമ്മൂക്ക: ചിത്രം വൈറൽ

dq-mammookka

മലയാളത്തിന്റെ യങ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ പിറന്നാളായിരുന്നു ഇന്നലെ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേർ പ്രിയതാരത്തിന് ആശംസകളുമായി എത്തി.

ഇപ്പോഴിതാ, വീട്ടിൽ പിറന്നാള്‍ കേക്ക് മുറിക്കുന്ന ദുൽഖറിന്റെ ഒരു ചിത്രമാണ് ഫാൻസ് ഗ്രൂപ്പുകളിൽ വൈറൽ. കേക്ക് മുറിക്കുന്ന ദുൽഖറിന് പിന്നിൽ ക്യാമറയുമായി നിൽക്കുന്നത് മമ്മൂട്ടിയാണ്.

കേക്കിന് മുന്നിൽ നിൽക്കുന്ന ദുൽഖറിന്റെയും പിന്നിൽ ക്യാമറയുമായി നിൽക്കുന്ന മമ്മൂട്ടിയുടെയും ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഫൊട്ടോഗ്രഫിയിൽ ഏറെ കമ്പമുള്ള മമ്മൂട്ടി ലോക്ഡൗൺ കാലത്ത് പകർത്തിയ ചിത്രങ്ങൾ ശ്രദ്ധായമായിരുന്നു.