Thursday 25 February 2021 10:20 AM IST : By സ്വന്തം ലേഖകൻ

ഇനി പൊലീസ് ലുക്കിൽ കുഞ്ഞിക്ക! ദുൽഖറിന്റെ പുത്തൻ ഗെറ്റപ്പ് ഏറ്റെടുത്ത് ആരാധകകർ

dq

പുത്തൻ ലുക്കിലുള്ള ദുൽഖർ സൽമാന്റെ ചിത്രങ്ങൾ ആഘോഷമാക്കി ആരാധകരും സോഷ്യൽ മീഡിയയും.

ദുൽഖര്‍ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പൊലീസ് ത്രില്ലർ സല്യൂട്ടിനു വേണ്ടിയാണ് താരത്തിന്റെ പുത്തൻ ലുക്ക്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സിനിമയിൽ പൊലീസ് വേഷത്തിലാണ് ദുൽഖർ.

ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. മനോജ് കെ. ജയനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.