Friday 14 September 2018 10:46 AM IST : By സ്വന്തം ലേഖകൻ

‘ഡ്രാമ’ നവംബർ ഒന്നിന്; മോഹൻലാലിന് ഈ വർഷം മൂന്ന് റിലീസുകൾ കൂടി

dra

നിരവധി മെഗാഹിറ്റുകള്‍ സമ്മാനിച്ച രഞ്ജിത്ത് മോഹൻലാൽ കൂട്ടുകെട്ടിന്റെ, പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡ്രാമ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തിയേറ്ററുകളിലെത്തും. ലോഹത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ലണ്ടൻ പശ്ചാത്തലമാകുന്ന ഫാമിലി – കോമഡി എന്റർടൈനറാണ്. ആശാ ശരത്തും കനിഹയുമാണ് നായികമാർ. നിവിൻ പോളിക്കൊപ്പമെത്തുന്ന കായംകുളം കൊച്ചുണ്ണി, ഒടിയൻ എന്നിവയാണ് റിലീസ് കാത്തിരിക്കുന്ന മറ്റ് മോഹൻലാൽ ചിത്രങ്ങൾ. ലൂസിഫർ,സൂര്യയ്ക്കൊപ്പമുള്ള കെ.വി ആനന്ദ് ചിത്രം എന്നിവ ചിത്രീകരണം പുരോഗമിക്കുന്നു.