Saturday 16 June 2018 01:23 PM IST : By സ്വന്തം ലേഖകൻ

മോഹൻലാൽസ് ന്യൂ മാജിക്; രഞ്ജിത്ത് ചിത്രം ഡ്രാമ

drama

രഞ്ജിത്തും മോഹൻലാലും ഒന്നിക്കുമ്പോഴൊക്കെ മലയാളി പ്രേക്ഷകർ ഒരു വേറിട്ട വിജയ ചിത്രം തന്നെ പ്രതീക്ഷിക്കും. ‘ലോഹം’ വരെ ഈ കൂട്ടുകെട്ടിൽ പിറന്ന ഒരു ചിത്രത്തിൽ പോലും അതിനു മാറ്റം സംഭവിച്ചിട്ടില്ല. ആ പ്രതീക്ഷകളെ അതിന്റെ ഉച്ചസ്ഥായിയിലെത്തിച്ചു കൊണ്ട് ഏറ്റവും പുതിയ മോഹൻലാൽ– രഞ്ജിത്ത് ചിത്രത്തിനു പേരുറപ്പിച്ചു, ‘ഡ്രാമാ’. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മനോഹരമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുൾപ്പടെയാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ഡി ആർ എ എന്ന് ആദ്യത്തെ മൂന്നക്ഷരം ഇംഗ്ലീഷിലും മാ എന്നു മലയാളത്തിലുമായാണ് പോസ്റ്ററിൽ ഡ്രാമാ എന്നെഴുതിയിരിക്കുന്നത്. മാ എന്നതിൽ ഒച്ചത്തിൽ പറയുന്നതിന്റെ എഫക്ട് കൊടുത്തിട്ടുണ്ട്. മോഹൻലാൽസ് ന്യൂ മാജിക് എന്നാണ് പരസ്യവാചകം. കുതിര വണ്ടികളുടെ അകമ്പടിയോടെ ഒരു അത്യാഡംബര വിവാഹ വാഹനമാണ് പോസ്റ്ററിലുള്ളത്.

പുത്തന്‍ പണത്തിനു ശേഷം രഞ്ജിത് എഴുതി സംവിധാനം ചെയ്യുന്ന ഡ്രാമ ലണ്ടനിലാണ് ചിത്രീകരിക്കുന്നത്. സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും താരനിരയിലുണ്ട്. വര്‍ണചിത്ര ബിഗ് സ്ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തേ പ്രഖ്യാപിച്ച ‘ഒരു ബിലാത്തിക്കഥ’ എന്ന ചിത്രം തത്കാലത്തേക്കു നീട്ടി വച്ചാണ് രഞ്ജിത്ത് ഡ്രാമയിലേക്കു കടക്കുന്നത്.