Friday 13 December 2019 01:01 PM IST : By സ്വന്തം ലേഖകൻ

‘ഡ്രൈവിങ് ലൈസൻസ്’ ത്രില്ലടിപ്പിക്കും! ട്രെയിലർ ഏറ്റെടുത്ത് പ്രേക്ഷകർ

driving-new

പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും നായകനിരയിൽ ഒന്നിക്കുന്ന ഡ്രൈവിങ് ലൈസന്‍സ് ന്റെ തകർപ്പൻ ട്രെയിലർ എത്തി. ത്രില്ലര്‍ സ്വഭാവമുള്ള ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സൂപ്പർസ്റ്റാറിന്റെയും അയാളുടെ ആരാധകനായ വെഹിക്കിൾ ഇന്‍സ്പെക്ടറുടെയും കഥ പറയുന്നു.

സച്ചിയുടെതാണ് തിരക്കഥ. സൂപ്പര്‍താരം ഹരീന്ദ്രനായി പൃഥ്വിരാജും അദ്ദേഹത്തിന്റെ കട്ട ആരാധകനായി സുരാജും എത്തും. മിയ ജോര്‍ജും ദീപ്തി സതിയുമാണ് നായികമാര്‍. അലക്സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. സന്തോഷ് വര്‍മയുടേതാണ് വരികള്‍. യക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവരാണ് സംഗീതം ഒരുക്കുന്നത്.