Thursday 07 June 2018 12:16 PM IST : By സ്വന്തം ലേഖകൻ

നയൻസിനോട് ‘ഐ ലവ് യൂ’ പറഞ്ഞ് ദുൽഖർ

dq-foto

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. സൂപ്പർനടൻമാർക്കു പോലും കിട്ടാത്ത ജനപ്രീതിയും ആരാധക പിന്തുണയും പലപ്പോഴും നയൻസിന് കിട്ടുന്നത് നാം കണ്ടിട്ടുണ്ട്.

ഇപ്പോഴിതാ നയൻതാരയുടെ കടുത്ത ആരാധകനാണ് താനെന്ന് െവളിപ്പെടുത്തി ഒരു യുവ സൂപ്പർതാരമെത്തിയിരിക്കുന്നു. മറ്റാരുമല്ല, തമിഴകത്തിന്റെയും പ്രിയപ്പെട്ട പ്രണയനായകനായ ദുൽഖർ സൽമാനാണ് ആ ആരാധകൻ. തമിഴ് ചാനല്‍ നടത്തിയ അവാര്‍ഡ് വേദിയില്‍ നയന്‍താരയ്ക്ക് പുരസ്കാരം നല്‍കാനെത്തിയപ്പോഴായിരുന്നു കുഞ്ഞിക്ക ആരാധന തുറന്നു പറഞ്ഞത്.

രണ്ട് അവാര്‍ഡുകളാണ് നയന്‍താര സ്വന്തമാക്കിയത്. അരം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുളള അവാര്‍ഡും, ഏറ്റവും ജനപ്രീതിയുള്ള നടിയായ ആരാധകര്‍ തിരഞ്ഞെടുത്ത അവാര്‍ഡും.

‘നയന്‍താര എല്ലാവരുടെയും പ്രിയനായികയാണ്, എന്റെയും. കാലം നിങ്ങളുടെ മുന്നേ സഞ്ചരിക്കുകയാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഓരോ തവണയും പ്രായം കുറഞ്ഞുവരുന്നതുപോലെയാണ് തോന്നുന്നത്.’–ദുൽഖര്‍ പറഞ്ഞു.

ഏത് ഡയലോഗ് ആണ് പ്രിയനായികയോട് പറയാൻ തോന്നുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് രാജാറാണി സിനിമയില്‍ ജയ് പറയുന്ന ഡയലോഗ് താരം ഏറ്റുപറഞ്ഞു. ‘ഐ ലവ് യു നയൻതാര’. നയന്‍താരയുടെ സിനിമകളെല്ലാം ഇഷ്ടമാണെന്നും വർഷങ്ങളായി അവരുടെ ആരാധകനാണെന്നും ദുൽഖർ വ്യക്തമാക്കി.