Tuesday 22 October 2019 03:17 PM IST : By സ്വന്തം ലേഖകൻ

‘വാപ്പച്ചി ഇതെങ്ങോട്ടാ ഈ നോക്കുന്നേ...’! മകൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് ദുൽഖർ: ഏറ്റെടുത്ത് ആരാധകർ

dq

മകൾക്കൊപ്പമുള്ള പുത്തൻ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ നായകൻ ദുൽഖർ സൽമാൻ. ചെറിയ ഇടവേളയ്ക്കു ശേഷമാണ് മകൾക്കൊപ്പമുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ദുൽഖറിനോളം ഇഷ്ടം മലയാളികൾക്ക് മകൾ മറിയം അമീറ സൽമാനോടും ഉണ്ട്. ഇതിനോടകം ചിത്രം വൈറലാണ്.

ഇപ്പോള്‍ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് ദുൽഖർ അഭിനയിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവും ദുൽഖർ ആണ്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.