Thursday 05 September 2024 11:24 AM IST : By സ്വന്തം ലേഖകൻ

‘ഈ ജന്മദിന ചിത്രങ്ങളിൽ പോലും നിന്നെ തനിച്ചാക്കാൻ എനിക്ക് തോന്നുന്നില്ല’: അമാലിനു പിറന്നാൾ ആശംസകളുമായി ദുൽഖർ

dq

ജീവിതപങ്കാളി അമാൽ സൂഫിയയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് തെന്നിന്ത്യയുടെ യുവനായകൻ ദുൽഖർ സൽമാൻ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയം.

‘ഏറ്റവും സന്തോഷമുള്ള ജന്മദിനം നേരുന്നു ആം. ഈ ജന്മദിന ചിത്രങ്ങളിൽ പോലും നിന്നെ തനിച്ചാക്കാൻ എനിക്ക് തോന്നുന്നില്ല. നമ്മുടെ ജീവിത വഴിയിലേക്കെത്തുന്ന എല്ലാ കാര്യങ്ങളിലും, എന്നത്തെയുംപോലെ അൽപ്പം വിഡ്ഢിത്തം സൂക്ഷിക്കാനും, പരസ്പരം ചേര്‍ന്ന് ചിരിക്കാനുമുള്ള വഴികൾ തെളിയണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു. നിന്നെ ഞാൻ ഒരുപാടു സ്നേഹിക്കുന്നു’ എന്നാണ് അമാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ദുൽഖർ കുറിച്ചത്.

അതേ സമയം, ‘ലക്കി ഭാസ്കര്‍’ എന്ന തെലുങ്ക് ചിത്രമാണ് ദുല്‍ഖറിന്‍റേതായി ഉടന്‍ പുറത്തിറങ്ങുന്നത്. ഒക്ടോബര്‍ 31നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.