Saturday 30 November 2019 12:20 PM IST : By സ്വന്തം ലേഖകൻ

ഒളിച്ചേ കണ്ടേ കളിച്ച് വാപ്പിച്ചിയും മറിയക്കുട്ടിയും! മകളോടൊപ്പമുള്ള ‘ഫൺ ടൈം’ പങ്കുവച്ച് ദുൽഖർ: ചിത്രം വൈറൽ

dq-new

പ്രേക്ഷകരുടെ പ്രിയങ്കരിയായ താരപുത്രിയാണ് ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സല്‍മാൻ. മമ്മൂട്ടിയോടും ദുൽഖറിനോടുമുള്ള ഇഷ്ടം താര കുടുംബത്തിലെ ഇളമുറക്കാരിയായ മറിയത്തോടും പ്രേക്ഷകർക്കുണ്ട്. മറിയത്തിന്റെ പുതിയ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുക.

ഇപ്പോഴിതാ മകളുമായി ബന്ധപ്പെട്ട ഒരു പുതിയ വിശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുൽഖർ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം വൈറലാണ്.

വ്യത്യസ്ത നിറങ്ങളിലുള്ള ബോളുകള്‍ക്കിടയില്‍ ഇരിക്കുന്ന മറിയം ഇരു കൈയ്യിലും ബോള്‍ പിടിച്ച് മുഖം കാണാത്ത തരത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.